കൊല്ലം ജില്ല പ്രവാസി സമാജം ഭാരവാഹികൾ
text_fieldsഅലക്സ് മാത്യു (പ്രസി), ബിനിൽ ടി.ഡി (ജന. സെക്ര), തമ്പി ലൂക്കോസ് (ട്രഷ)
കുവൈത്ത് സിറ്റി: കൊല്ലം ജില്ല പ്രവാസിസമാജം പുതിയ പ്രവർത്തന വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. അലക്സ് മാത്യൂ (പ്രസി), ബിനിൽ ടി.ഡി (ജന. സെക്ര), തമ്പി ലൂക്കോസ് (ട്രഷ), ജയൻ സദാശിവൻ (വൈസ് പ്രസി), വർഗീസ് വൈദ്യൻ (സംഘടന), ഷഹീദ് ലബ്ബ (സോഷ്യൽ), പ്രമീൾ പ്രഭാകരൻ (മീഡിയ), ബൈജൂ മിഥുനം (ആർട്സ്), റെജി മത്തായി (കായികം) എന്നിവരാണ് പ്രധാന ഭാരവാഹികൾ. സലിൽ വർമ (ജോ. ട്രഷറർ), ജോയ് ജോൺ തുരുത്തിക്കര, ജേക്കബ് ചണ്ണപ്പേട്ട, സലീം രാജ് (രക്ഷാധികാരികൾ), ലാജി ജേക്കബ്, അഡ്വ. തോമസ് പണിക്കർ, ജെയിംസ് പൂയപ്പള്ളി (ഉപദേശക സമതി), ഡോ. സുബു തോമസ്, ഷാജഹാൻ (ഓഡിറ്റർ) എന്നിങ്ങനെ 27 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു. ജനുവരി 28ന് ചേരുന്ന എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ പുതിയ ഭരണസമിതി ചുമതലയേൽക്കും.

