കോസ് കുവൈത്ത് ചാപ്റ്റർ ഓണാഘോഷം
text_fieldsകോസ് കുവൈത്ത് ചാപ്റ്റർ ഓണാഘോഷം നിക്സൺ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുടശ്ശനാട് പ്രവാസികളുടെ കൂട്ടായ്മയായ കുടശ്ശനാട് ഓവർസീസ് സൗഹൃദ സംഘം (കോസ്) കുവൈത്ത് ചാപ്റ്റർ 15ാം വാർഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. നിക്സൺ ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മാത്യു വർഗീസ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ ജോസഫ് മാത്യു, സാമുവൽ വർഗീസ്, വൈസ് പ്രസിഡൻറ് കൃഷ്ണദാസ് എന്നിവർ ആശംസകൾ നേർന്നു.
കോസ് ഗ്ലോബൽ ഗവർണർ ഡോ. ജോൺ പനയ്ക്കൽ, ഗ്ലോബൽ പ്രസിഡൻറ് ജോൺസൺ കീപ്പള്ളിൽ, മുൻ രക്ഷാധികാരി ചാക്കോ ജോർജ്കുട്ടി എന്നിവർ ഓൺലൈൻ വഴി ആശംസകൾ നേർന്നു. സെക്രട്ടറി സാജു സ്റ്റീഫൻ സ്വാഗതവും ട്രഷറർ സോജി വർഗീസ് നന്ദിയും പറഞ്ഞു.
പ്രോഗ്രാം കൺവീനർ ജിജി ജോർജിന്റെ നേതൃത്വത്തിൽ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, സാം ഡി. അബ്രഹാം, കൃപ ബിനോയി എന്നിവരുടെ നേതൃത്വത്തിൽ ഗാനമേള, ഷാരോൺ ജോർജിന്റെ വയലിൻ ഫ്യൂഷൻ എന്നിവ നടന്നു. ഓണസദ്യയും ഒരുക്കി.

