കോഴിക്കോട് ജില്ല അസോസിയേഷൻ ജഴ്സി പുറത്തിറക്കി
text_fieldsകോഴിക്കോട് ജില്ല അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റിനുള്ള ജഴ്സി
പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷൻ സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമെന്റ് സീസൺ ഒന്നിന്റെ ജഴ്സി പുറത്തിറക്കി.
കൺവീനർ റഷീദ്, അസോസിയേഷൻ പ്രസിഡന്റ് രാഗേഷ് പറമ്പത്ത്, ജനറൽ സെക്രട്ടറി കെ.വി. ഷാജി, ട്രഷറർ സി. ഹനീഫ്, ജോയിന്റ് സെക്രട്ടറി ജാവേദ് ബിൻ ഹമീദ്, വെബ് ആൻഡ് ഐ.ടി സെക്രട്ടറി സിദ്ദീഖ് കൊടുവള്ളി എന്നിവർ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് അബ്ബാസിയ ആസ്പെയർ ഇന്ത്യൻ സ്കൂളിൽ നടത്തുന്ന ഫുട്ബാൾ ടൂർണമെന്റിൽ വിവിധ ഏരിയകളിൽനിന്നുള്ള ടീമുകൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഓർഗനൈസിങ് സെക്രട്ടറി സന്തോഷ്, മഹിളാവേദി സെക്രട്ടറി ടി.എസ്. രേഖ, ജോയിന്റ് ട്രഷറർ ടി.വി. അസ്ലം, ഡാറ്റ സെക്രട്ടറി ഷംനാസ് ഇസ്ഹാഖ്, ഏരിയ പ്രസിഡന്റുമാരായ സജിത്ത് കുമാർ (അബ്ബാസിയ), ജിനേഷ് (സാൽമിയ), നിസാർ ഇബ്രാഹിം (ജഹ്റ) നിർവാഹക സമിതി അംഗങ്ങളായ ടി.വി. സാദിഖ്, മുസ്തഫ മൈത്രി, ഷാഫി കൊല്ലം, എം. പ്രകാശൻ, അബ്ബാസിയ അംഗം ജിനീഷ് നാരായണൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

