Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗസ്സയിൽ കെ.ആർ.സി.എസ് കുടിവെള്ള പദ്ധതി
text_fieldsbookmark_border
കെ.ആർ.സി.എസ് പ്രവർത്തകർ ഗസ്സയിൽ കുടിവെള്ളം വിതരണം ചെയ്യുന്നു
കുവൈത്ത് സിറ്റി: മധ്യ, തെക്കൻ ഗസ്സയിലെ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയുമായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്).
ഗസ്സയിലെ ഇസ്രായേൽ ആക്രമണം നൂറുകണക്കിന് കുടിവെള്ള ശുചീകരണ സൗകര്യങ്ങൾ നശിപ്പിച്ചതായും ഇത് ശുദ്ധജല വിതരണത്തിൽ രൂക്ഷമായ ക്ഷാമം സൃഷ്ടിച്ചതായും കെ.ആർ.സി.എസ് സെക്രട്ടറി ജനറൽ മഹാ അൽ ബർജാസ് പറഞ്ഞു.ഗസ്സയിലെ താവോൺ (വെൽഫെയർ അസോസിയേഷൻ) ഓർഗനൈസേഷന്റെ മേൽനോട്ടത്തിൽ നടന്ന ജലവിതരണം 30,000ത്തിലധികം ആളുകൾക്ക് പ്രയോജനപ്പെട്ടതായി കെ.ആർ.സി.എസ് വ്യക്തമാക്കി.
Next Story

