കെ.ടി.എം.സി.സി വാർഷിക കൺവെൻഷൻ
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ വാർഷിക കൺവെൻഷൻ ഒക്ടോബർ രണ്ട്, മൂന്ന്, നാല് തീയതികളിലായി നടക്കും. വൈകിട്ട് ഏഴു മുതൽ ഒമ്പതു വരെ നാഷനൽ ഇവാഞ്ചലിക്കൽ (എൻ.ഈ.സി.കെ ) പള്ളിയിലും പാരിഷ് ഹാളിലുമായാണ് പരിപാടികൾ. വേദ പണ്ഡിതൻ ഇവാ.സാം മല്ലപ്പള്ളി ദൈവവചനം പ്രഘോഷിക്കും.
ഡോ.ബ്ലെസ്സൺ മേമന ഗാനങ്ങൾ ആലപിക്കും. കെ .ടി.എം.സി.സി ഗായകസംഘം ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. കൺവെൻഷൻ പ്രവർത്തങ്ങൾക്കായി റോയി കെ.യോഹന്നാൻ (എൻ.ഇ.സി.കെ സെക്രട്ടറി) വിനോദ് കുര്യൻ (പ്രസിഡന്റ്),ഷിജോ തോമസ് (സെക്രട്ടറി), ജീസ് ജോർജ് (ട്രഷറർ),സജു വാഴയിൽ തോമസ് എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടക്കുന്നുവരുന്നു.

