കെ.ടി.എം.സി.സി വാർഷിക കൺവെൻഷൻ ഫ്ലയർ പ്രകാശനം
text_fieldsകെ.ടി .എം.സി.സി വാർഷിക കൺവെൻഷൻ ഫ്ലയർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.ടി.എം.സി.സി) വാർഷിക കൺവെൻഷൻ ഫ്ലയർ പ്രകാശനം പ്രസിഡന്റ് വിനോദ് കുര്യൻ എൻ.ഇ.സി.കെ സെക്രട്ടറി റോയ് കെ.യോഹന്നാന് നൽകി നിർവഹിച്ചു. ഒക്ടോബർ രണ്ട്, മൂന്ന്, നാല് തീയതികളിലായി വൈകീട്ട് എഴു മുതൽ ഒമ്പതുവരെ നാഷനൽ ഇവാഞ്ചലിക്കൽ (എൻ.ഇ.സി.കെ) പള്ളിയിലും പാരിഷ് ഹാളിലുമായാണ് പരിപാടി.
വേദ പണ്ഡിതനായ ഇവാ. സാം മല്ലപ്പള്ളി ദൈവവചനം പ്രഘോഷിക്കും. ഡോ.ബ്ലെസ്സൺ മേമന ഗാനങ്ങൾ ആലപിക്കും. കെ.ടി.എം.സി.സി ഗായകസംഘം ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും. കൺവെൻഷൻ പ്രവർത്തനങ്ങൾക്കായി റോയി കെ.യോഹന്നാൻ (എൻ.ഇ.സി.കെ സെക്രട്ടറി), വിനോദ് കുര്യൻ (പ്രസിഡന്റ്), ഷിജോ തോമസ് (സെക്രട്ടറി), ജീസ് ജോർജ് (ട്രഷറർ), സജു വാഴയിൽ തോമസ് എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടക്കുന്നു.

