കെ.ടി.എം.സി.സി ക്രിസ്മസ് കരോൾ ഇന്ന്
text_fieldsകുവൈത്ത് സിറ്റി: ക്രിസ്മസ് കാലങ്ങൾക്ക് ആരംഭം കുറിച്ചുകൊണ്ട് കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.ടി.എം.സി.സി) സംഘടിപ്പിക്കുന്ന ക്രിസ്മമസ് കരോൾ ഗാന ശുശ്രുഷ ബുധനാഴ്ച വൈകീട്ട് ഏഴിന് നാഷനൽ ഇവാഞ്ചലിക്കൽ (എൻ.ഇ.സി.കെ) ദേവാലായത്തിൻ നടക്കും.
കുവൈത്തിലെ വിവിധ ക്രൈസ്തവ സഭ ഗായകസംഘങ്ങൾ, കെ.ടി.എം.സി.സി ഗായകസംഘം എന്നിവ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ആത്മീയ സാമൂഹിക നേതാക്കന്മാർ പങ്കെടുക്കും. കരോൾ ഗാനശുശ്രൂഷയുടെ ഒരുക്കങ്ങൾക്കായി ഷിലു ജോർജ് (കൺ) വറുഗീസ് മാത്യു (പ്രസി) അജോഷ് മാത്യു (സെക്ര), ടിജോ സി. സണ്ണി (ട്രഷ), സജു വി. തോമസ്, വിനോദ് കുര്യൻ, ജീസ് ജോർജ് ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.

