കെ.ടി.എം.സി.സി പ്രവർത്തനോദ്ഘാടനവും പ്രതിനിധി സമ്മേളനവും
text_fieldsകെ.ടി.എം.സി.സി സമ്മേളനത്തിൽ പ്രസിഡന്റ് സജു വാഴയിൽ തോമസ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.ടി.എം.സി.സി 71ാം പ്രവർത്തനോദ്ഘാടനവും പ്രതിനിധി സമ്മേളനവും എൻ.ഇ.സി.കെ ദേവാലയത്തിൽ നടന്നു. പ്രസിഡന്റ് സജു വാഴയിൽ തോമസ് അധ്യക്ഷത വഹിച്ചു. എൻ.ഇ.സി.കെ സെക്രട്ടറി റോയി കെ.യോഹന്നാൻ ഉദ്ഘാടനം ചെയ്തു. ഫാ. എ.ടി. സക്കറിയ മുഖ്യ സന്ദേശം നൽകി. സമ്മേളനത്തിൽ യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ അഡ്മിനിസ്ട്രേറ്റർ അഡ്വ. ജോൺ തോമസിന് യാത്രയയപ്പ് നൽകി.
മാർത്തോമ, പെന്തക്കോസ്ത്, സി.എസ്.ഐ, ബ്രദറൻ, ഇവാഞ്ചലിക്കൽ സഭകളിൽനിന്നായി നൂറിൽപരം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. സൈലന്റ് നൈറ്റ് 2022ൽ പങ്കെടുത്ത ഗായക സംഘങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. നിക്സൺ ജോർജ് മുഖ്യാതിഥിയായിരുന്നു. സെക്രട്ടറി റെജു ഡാനിയൽ ജോൺ, ട്രഷറർ വിനോദ് കുര്യൻ, അജോഷ് മാത്യു, ഷിബു വി. സാം, ജീസ് ജോർജ് ചെറിയാൻ, റജി ടി. സക്കറിയ, തോമസ് ഫിലിപ്, വർഗീസ് മാത്യു, ഷിജോ തോമസ് എന്നിവർ സംസാരിച്ചു.

