കെ.ടി.പി. അബ്ദുറഹിമാന് യാത്രയയപ്പ് നൽകി
text_fieldsകെ.ടി.പി അബ്ദുറഹിമാന് കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റിയുടെ ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കുവൈത്ത് കെ.എം.സി.സി മുൻ നാഷനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹിമാന് കെ.എം.സി.സി സ്റ്റേറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി. ആക്ടിങ് പ്രസിഡന്റ് റഊഫ് മഷ്ഹൂർ തങ്ങൾ അധ്യക്ഷതവഹിച്ചു. എം.കെ. റസാഖ്, ഫാറൂഖ് ഹമദാനി, ഗഫൂർ വയനാട്, ഫാസിൽ കൊല്ലം, റസാഖ് അയ്യൂർ, നാസർ തളിപ്പറമ്പ്, അസീസ് തിക്കോടി, ഹംസ ഹാജി കരിങ്കപ്പാറ, മുഹമ്മദലി തൃശൂർ, മമ്മുണ്ണി പാലക്കാട്, ഷാജഹാൻ തിരുവനന്തപുരം, ഇസ്മായിൽ ബേവിഞ്ച, സാബിത്ത് ചെമ്പിലോട്, ഹമീദ് മൂടാൽ, കാസിം അബ്ദുല്ല എന്നിവർ സംസാരിച്ചു.
കെ.ടി.പി. അബ്ദുറഹിമാൻ മറുപടി പ്രസംഗം നടത്തി. കെ.എം.സി.സി സ്റ്റേറ്റ് ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും സെക്രട്ടറി സലാം പട്ടാമ്പി നന്ദിയും പറഞ്ഞു. കെ.ടി.പി അബ്ദുറഹിമാനുള്ള ഉപഹാരം ചടങ്ങിൽ കൈമാറി.

