‘കുട’ പ്രതിനിധികൾ അംബാസഡറെ സന്ദർശിച്ചു
text_fieldsകുട പ്രതിനിധികൾ അംബാസഡർ ഡോ. ആദർശ് സ്വൈകക്കൊപ്പം
കുവൈത്ത് സിറ്റി: കുവൈത്തിലെ ജില്ല അസോസിയേഷനുകളുടെ കൂട്ടായ്മയായ കേരള യുനൈറ്റഡ് ഡിസ്ട്രിക്സ് അസോസിയേഷൻ (കുട) പ്രതിനിധികൾ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയുമായി കൂടിക്കാഴ്ച നടത്തി. ഫസ്റ്റ് സെക്രട്ടറി കമാൽ സിങ് റാത്തോഡും സന്നിഹിതനായ കൂടിക്കാഴ്ചയിൽ കുവൈത്തിലെ ഇന്ത്യക്കാരുടെ വിവിധ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തി.
ജനറൽ കൺവീനർ ചെസിൽ ചെറിയാൻ രാമപുരം (കെ.ഡി.എ.കെ), കൺവീനർമാരായ ജിയാഷ് അബ്ദുൾ കരിം (ടെക്സസ്), സോജൻ മാത്യൂ (ഐ.ഡി.കെ) എന്നിവരുടെ നേതൃത്വത്തിൽ എക്സിക്യൂട്ടിവ് അംഗങ്ങളായ നസീർ കാരംകുളങ്ങര (മാക്), ലിജേഷ് പി (ഫോക്) സലിം രാജ് (കെ.ജെ.പി.എസ്), ബഷീർ ബാത്ത (കെ.ഡി.എൻ.എ), കുര്യൻ തോമസ് (എ.ജെ.പി.എ.കെ), അരുൺ രവി (കെ.ഒ.ഡി.പി.എ.കെ) എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

