കുവൈത്ത് എയർവേസ് ബെയ്റൂത്ത് സർവിസ് നിർത്തിവെക്കുന്നു
text_fieldsകുവൈത്ത് സിറ്റി: ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിലേക്കുള്ള സർവിസ് കുവൈത്ത് എയർവേസ് താൽക്കാലികമായി നിർത്തിവെക്കുന്നു. കുവൈത്തിൽനിന്ന് ബെയ്റൂത്തിലേക്കുള്ള അവസാന ഷെഡ്യൂൾ വരുന്ന ഞായറാഴ്ച ആയിരിക്കും. തുടർന്ന് നിർത്തിവെക്കുമെന്ന് കുവൈത്ത് എയർവേസ് അറിയിച്ചു.
പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്താണ് നടപടി.വിദേശകാര്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡി.ജി.സി.എ) ഏകോപിപ്പിച്ചാണ് തീരുമാനമെന്നും കുവൈത്ത് എയർവേസ് അറിയിച്ചു. കുവൈത്ത് ഇൻറർനാഷനൽ എയർപോർട്ട് വഴി ബെയ്റൂത്തിലേക്കും തിരിച്ചുമുള്ള വിമാനങ്ങളുടെ സമയക്രമം പുനഃക്രമീകരിക്കുന്നതിന് വിദേശകാര്യ മന്ത്രാലയവും കുവൈത്ത് എയർ കാരിയറുകളുമായും ഏകോപനം നടന്നുവരുകയാണ്.

