കുവൈത്തും പാകിസ്താനും വിവിധ കരാറുകളിൽ ഒപ്പുെവച്ചു
text_fieldsഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹും പാകിസ്താൻ പ്രധാനമന്ത്രി അൻവറുൽ ഹഖ് കാക്കറും
കുവൈത്ത് സിറ്റി: വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി കുവൈത്തും പാകിസ്താനും വിവിധ കരാറുകളിലും ധാരണപത്രങ്ങളിലും (എം.ഒ.യു) ഒപ്പുവെച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹും പാകിസ്താൻ പ്രധാനമന്ത്രി അൻവറുൽ ഹഖ് കാക്കറും തമ്മിലുള്ള കൂടിക്കാഴ്ചക്കുശേഷമാണ് എം.ഒ.യു ഒപ്പുവെച്ചത്. കുവൈത്തും പാകിസ്താനും തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നതിനായുള്ള വിവിധ സാധ്യതകളും ഇരുവരും അവലോകനം ചെയ്തു.
ആഗോള സമാധാനവും സുരക്ഷയും കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കാനുള്ള ആഗ്രഹം ഇരുവരും പ്രകടിപ്പിച്ചു. പരിസ്ഥിതി വികസനം, സാംസ്കാരിക, സാങ്കേതിക സഹകരണം എന്നീ മേഖലകളിൽ ഊന്നൽ നൽകുന്ന കരാറുകളിലും ധാരണപത്രങ്ങളിലുമാണ് ഒപ്പുവെച്ചത്. സഹകരണം, ഏകോപനം, സംഭാഷണം എന്നിവ വിപുലീകരിക്കുന്നതിനായി ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രാലയങ്ങളും ധാരണപത്രം ഒപ്പുവെച്ചു.

