കുവൈത്ത് കെ.എം.സി.സി യാത്രയയപ്പ് നൽകി
text_fieldsപ്രവാസജീവിതം അവസാനിപ്പിച്ച് പോകുന്ന കുഞ്ഞബ്ദുല്ല പുനത്തിലിനും ഹാരിസ് വെളുത്തേടത്തിനും നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കുവൈത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം പ്രസിഡൻറ് കുഞ്ഞബ്ദുല്ല പുനത്തിൽ, കോഴിക്കോട് നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറി ഹാരിസ് വെളുത്തേടത്ത് എന്നിവർക്ക് സംസ്ഥാന, ജില്ല, മണ്ഡലം കമ്മിറ്റികൾ സംയുക്തമായി യാത്രയയപ്പു നൽകി.
സംസ്ഥാന പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത്, ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹ്മാൻ, ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്ര, ട്രഷറർ എം.ആർ. നാസർ, വൈസ് പ്രസിഡൻറുമാരായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, എൻ.കെ. ഖാലിദ് ഹാജി, സെക്രട്ടറി എൻജിനീയർ മുഷ്താഖ്, കോഴിക്കോട് ജില്ല പ്രസിഡൻറ് ഫാസിൽ കൊല്ലം, ജനറൽ സെക്രട്ടറി ഡോ. മുഹമ്മദലി, സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളായ ഹംസ കരിങ്കപ്പാറ, ഗഫൂർ മുക്കാട്ട് എന്നിവരും സലാം നന്തി, നിസാർ മേപ്പയൂർ, ടി.പി. ഖലീൽ റഹ്മാൻ, അസീസ് നരക്കോട്ട്, അലി എന്നിവരും സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ടി.ടി. ഷംസു നന്ദി പറഞ്ഞു.

