Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്ത് നിർമാണ പ്രദർശനം 2023 ആരംഭിച്ചു

text_fields
bookmark_border
120 കമ്പനികൾ പ്രദർശനത്തിൽ പങ്കെടുക്കുന്നു
Kuwait Building Show 2022
cancel
camera_alt

ഇ​ന്റ​ർ​നാ​ഷ​ന​ൽ ഫെ​യ​ർ ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച കു​വൈ​ത്ത് നി​ർ​മാ​ണ പ്ര​ദ​ർ​ശ​നം

കുവൈത്ത് സിറ്റി: കുവൈത്ത് നിർമാണ പ്രദർശനം 2023 ‘ബൈതക്’ മിഷ്‌റഫിലെ കുവൈത്ത് ഇന്റർനാഷനൽ ഫെയർ ഗ്രൗണ്ടിൽ ആരംഭിച്ചു. 120 കമ്പനികൾ പങ്കെടുക്കുന്ന പ്രദർശനത്തിൽ ഇതിനകം നിരവധി പേർ സന്ദർശിച്ചു. ഫെയർ ഗ്രൗണ്ടിലെ അഞ്ച്, ആറ് ഹാളുകളിലായാണ് ആറുദിവസത്തെ പ്രദർശനം നടക്കുന്നത്.

നിർമാണ സാമഗ്രികൾ, മരപ്പണി, പൊതു കരാർ സംരംഭങ്ങൾ, ഇരുമ്പ്, അലൂമിനിയം ജോലികൾ, ഇന്റീരിയർ ഡിസൈൻ, മാർബിൾ, ഗ്രാനൈറ്റ്, സെറാമിക്, ഇന്റർലോക്ക് ടൈലുകൾ, പെയിന്റ്, ഇലക്ട്രിക്കൽ വയറിങ് എന്നിവയുടെ വ്യത്യസ്ത ഇനങ്ങൾ വിവിധ കമ്പനികളുടെ പ്രദർനങ്ങളിലുണ്ട്.

സന്ദർശകർക്ക് നിർമാണ പദ്ധതികൾക്കുള്ള ഒപ്ഷനുകളും പരിഹാരങ്ങളും ഇവിടെ ലഭിക്കുമെന്ന് കുവൈത്ത് ഇന്റർനാഷനൽ ഫെയർ കമ്പനി മാർക്കറ്റിങ് ആൻഡ് മെർക്കൻഡൈസ് സി.ഇ.ഒ ബസ്മ അൽ ദുഹൈം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kuwait Building Show 2022
Next Story