നിയാർക് സ്നേഹസംഗമം സംഘടിപ്പിച്ചു
text_fieldsനീയാർക് സ്നേഹസംഗമത്തിൽ സാലെഹ് ബാത്ത സംസാരിക്കുന്നു
കുവൈത്ത് സിറ്റി: നെസ്റ്റ് ഇന്റർനാഷനൽ അക്കാഡമി ആൻഡ് റിസർച്ച് സെന്റർ കോഴിക്കോട് (നിയാർക്) കുവൈത്ത് ചാപ്റ്റർ സ്നേഹ സംഗമം സംഘടിപ്പിച്ചു. റോസാറിയോ വാസ് സംഗമം ഉദ്ഘാടനം ചെയ്തു. ചെയർമാൻ എ.എ. ബഷീർ അധ്യക്ഷത വഹിച്ചു. നിയാർക് ഹെഡ് ക്വാർട്ടേഴ്സ് ജനറൽ സെക്രട്ടറി ടി.കെ. യൂനുസ് മുഖ്യ പ്രഭാഷണം നടത്തി. മാനേജ്മെന്റ് കമ്മിറ്റി അംഗം സാലെഹ് ബാത്ത നീയാർക് പ്രവർത്തനങ്ങൾ വിശദീകരിച്ചു. നിയാർക് ബ്രോഷർ ഡോ. അമീർ അഹമദ്, മുനവർ മുഹമ്മദിന് നൽകി പ്രകാശനം ചെയ്തു. സുൽഫിക്കർ, സലീം ദേശായി, ഗോപകുമാർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ബഷീർ ബാത്ത സ്വാഗതവും ട്രഷറർ അബ്ദുൽ വാഹിദ് നന്ദിയും പറഞ്ഞു. യൂനുസിനുള്ള മെമെന്റോ ഡോ. ഹിദായതുള്ളയും, സാലെഹ് ബാത്തക്ക് ഇബ്രാഹിം സിറ്റി ക്ലിനിക്കും നൽകി. എക്സിക്യുട്ടിവ് അംഗം കെ.പി. ഹിദായത്തിന്നും, വനിതാ വിങ്ങിനുമുള്ള ഉപഹാരങ്ങൾ അബ്ദുൽ കരീം അമേത്ത്, റെയ്ന വാസ് എന്നിവരും കൈമാറി.

