യു.എ.ഇ വൈസ് പ്രസിഡന്റിന് കുവൈത്തിന്റെ ആശംസ
text_fieldsകുവൈത്ത് സിറ്റി: യു.എ.ഇ വൈസ് പ്രസിഡന്റായി നിയമിച്ച ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന് കുവൈത്തിന്റെ ആശംസ. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവർ ആശംസകൾ അറിയിച്ച് ശൈഖ് മൻസൂറിന് സന്ദേശമയച്ചു.
ബുധനാഴ്ചയാണ് യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ വകുപ്പ് മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാനെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ യു.എ.ഇ വൈസ് പ്രസിഡന്റായി നിയമിച്ചത്. അബൂദബി കിരീടാവകാശിയായി പ്രഖ്യാപിച്ച ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെയും അഭിനന്ദിച്ച് അമീർ സന്ദേശമയച്ചു. അമീർ അദ്ദേഹത്തിന് വിജയവും നിത്യ ആരോഗ്യവും ആശംസിച്ചു. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരും ആശംസകൾ അറിയിച്ചു.

