കുവൈത്ത് എലത്തൂർ അസോസിയേഷൻ ഭാരവാഹികൾ
text_fieldsറഫീഖ് നടുക്കണ്ടി, കെ.എം. ആലിക്കുഞ്ഞി, എൻ.ആർ. ആരിഫ്
കുവൈത്ത് സിറ്റി: കുവൈത്ത് എലത്തൂർ അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുഹമ്മദ് ഇക്ബാലിന്റെ ഖിറാഅത്തോടെ തുടങ്ങിയ ജനറൽ ബോഡി യോഗം തക്കാര റസ്റ്റാറന്റ് എം.ഡി. അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് യാക്കൂബ് എലത്തൂർ അധ്യക്ഷത വഹിച്ചു.
ജോ.സെക്രട്ടറി ഇബ്രാഹിം തൈതോട്ടത്തിൽ സ്വാഗതവും ട്രഷറർ എൻ.ആർ. ആരിഫ് നന്ദിയും പറഞ്ഞു. അബ്ദുൽ അസീസ് മാട്ടുവയിൽ യോഗം നിയന്ത്രിച്ചു.
ജനറൽ സെക്രട്ടറി ഹബീബ് എടേക്കാട് റിപ്പോർട്ടും ട്രഷറർ സബീബ് മൊയ്തീൻ കണക്കും അവതരിപ്പിച്ചു. നാട്ടിൽ നിന്ന് ഹ്രസ്വ സന്ദർശനത്തിനായി കുവൈത്തിലെത്തിയ യൂസഫ് മാട്ടുവയിൽ ചടങ്ങിൽ സന്നിഹിതനായിരുന്നു.ഫിറോസ് ഹമീദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: റഫീഖ് നടുക്കണ്ടി (പ്രസിഡന്റ്), കെ.എം. ആലിക്കുഞ്ഞി (ജനറൽ സെക്രട്ടറി), എൻ.എആർ. ആരിഫ് (ട്രഷറർ), യാക്കൂബ് എലത്തൂർ (ചെയർമാൻ), എം.കെ. നാസർ (മുഖ്യ രക്ഷാധികാരി), എം. അബ്ദുൽ അസീസ് (ഓർഗനൈസിങ് സെക്രട്ടറി), കെ. മുഹമ്മദ് അസ്ലം, സുനീർ കോയ (വൈസ് പ്രസിഡന്റുമാർ), എം. റദീസ്, ഇബ്രാഹിം തൈത്തോട്ടത്തിൽ (ജോ.സെക്രട്ടറിമാർ), എൻ. അർഷദ്, സബീബ് (ജോ. ട്രഷറർമാർ), എൻ. ഫൈസൽ, പി. സിദ്ദീഖ് (ഉപദേശകസമിതി അംഗങ്ങൾ), മുഹമ്മദ് ഇക്ബാൽ, എം. ഹാഫിസ്, യാസർ (മീഡിയ സെക്രട്ടറിമാർ), എൻ. ഉനൈസ് (ഓഡിറ്റർ), ഇ.കെ. റസാഖ് ഹാജി, എൻ. സിദ്ദീഖ്, ഇ. ഹബീബ്, മുനീർ മക്കാറി, എൻ. അബ്ദുൽ ഖാദർ, എൻ.ആർ. ആഷിഖ്, ഇ. അൻവർ, എം. സിദ്ദീഖ്, എൻ. റിഹാബ്, പി. യാക്കൂബ്, ഷെറീദ്, ഇ. സക്കീർ, ജുനൈദ് പാലാട്ട്, ഇ.കെ. ഹാരിസ്, വി.കെ. ഷിഹാബ്, ദിയൂഫ് പാലാട്ട്, ടി.എം. ഷിഹാബ് (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ).

