കിസ് വ ജനറൽ ബോഡി യോഗവും യാത്രയയപ്പും
text_fieldsകിസ് വ അംഗങ്ങളും ഭാരവാഹികളും ജനറൽ ബോഡി യോഗത്തിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ പാട്ടുകാരുടെ കൂട്ടായ്മയായ കുവൈത്ത് ഇന്ത്യൻ സിങ്ങേഴ്സ് വെൽഫെയർ അസോസിയേഷൻ (കിസ് വ) ജനറൽ ബോഡി യോഗം അബ്ബാസിയ സെൻട്രൽ സ്കൂൾ ഹാളിൽ നടന്നു. കുവൈത്തിൽ കല രംഗത്ത് സുപരിചിതനുമായ ഷൈജു പള്ളിപ്പുറത്തിന് യോഗത്തിൽ യാത്രയയപ്പ് നൽകി. സംഗീതപ്രേമികൾക്കായി പ്രശസ്ത സംഗീതജ്ഞരെയും ഗായകരെയും ഉൾപ്പെടുത്തി മെഗാ മ്യൂസിക്കൽ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
പുതിയ ഭാരവാഹികൾ: സിന്ധു രമേഷ് (രക്ഷാധികാരി), ജോയൽ ജോസ്(പ്രസി), ബിനോയ് ജോണി(ജന.സെക്ര), അനുരാജ് ശ്രീധരൻ (ട്രഷ), സ്റ്റീഫൻ ദേവസി, സിജു മോഹൻ(വൈ.പ്രസി), ബിജു തിക്കോടി, വിജു വറീദ്(ജോ.സെക്ര), സിജു ശങ്കർ(ജോ.ട്രഷ), ശ്രീകുമാർ(ആർട്സ്), കിഷോർ മേനോൻ(മീഡിയ), റാഫി കോഴിക്കോട് (സോഷ്യൽ വെൽഫെയർ), സുമി സിജു (വനിത വിഭാഗം കോഓഡിനേറ്റർ), ബീന ടോബി, റാഫി കല്ലായി (ഉപദേശക സമിതി). അശുതോഷ്, റോജോ, അനീഷ് അടൂർ, രതീഷ്, റാഷി, ധനീഷ്, സിദ്ദിഖ്, ശ്രീനിവാസ് (എക്സിക്യൂട്ടിവ്).

