സമുദ്രാതിർത്തി നിർണയം; കുവൈത്ത്-ഇറാൻ ചർച്ച നടത്തി
text_fieldsകുവൈത്ത്-ഇറാൻ സംയുക്ത നിയമസമിതി യോഗം
കുവൈത്ത് സിറ്റി: സമുദ്രാതിർത്തി നിർണയിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനായി കുവൈത്ത്-ഇറാൻ സംയുക്ത നിയമസമിതി യോഗംചേർന്നു.
തെഹ്റാനിൽ നടന്ന യോഗത്തിൽ കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മൻസൂർ അൽ ഒതൈബി, ഇറാനിയൻ ലീഗൽ ഇന്റർനാഷനൽ അഫയേഴ്സ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി റെസാ നജാഫി എന്നിവർ നേതൃത്വം നൽകി. ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട ഉന്നതാധികാരികളും യോഗത്തിന്റെ ഭാഗമായി.
അന്താരാഷ്ട്രനിയമത്തിന്റെ ചട്ടങ്ങൾക്ക് അനുസൃതമായി വിഷയം പരിഹരിക്കേണ്ടതിന്റെ ആവശ്യകത ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. ഇറാനിലെത്തിയ കുവൈത്ത് വിദേശകാര്യ ഉപമന്ത്രി മൻസൂർ അൽ ഒതൈബി, ഇറാൻ വിദേശകാര്യമന്ത്രി ഡോ. അലി ബഗേരിയുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള സഹകരണം ഇരുവരും ചർച്ചചെയ്തു.

