കുവൈത്ത് കല ട്രസ്റ്റ് വിദ്യാഭ്യാസ എൻഡോവ്മെന്റ്: അപേക്ഷ ക്ഷണിച്ചു
text_fieldsകുവൈത്ത് സിറ്റി: കല കുവൈത്ത് ജീവകാരുണ്യ സാംസ്കാരിക പ്രവർത്തനങ്ങൾക്കായി കേരളത്തിൽ രൂപംകൊടുത്ത കുവൈത്ത് കല ട്രസ്റ്റ് നൽകുന്ന വിദ്യാഭ്യാസ എൻഡോവ്മെന്റിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ കേരളത്തിലെ മലയാളം മീഡിയം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിച്ച് ഉയർന്ന മാർക്ക് നേടിയ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വിദ്യാർഥികൾക്കാണ് എൻഡോവ്മെന്റ് നൽകുന്നത്. ഒരു ജില്ലയിൽനിന്ന് രണ്ടു കുട്ടികൾ വീതം 28 പേർക്ക് 5000 രൂപ വീതമാണ് നൽകുക.
വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയും (ഫോൺ നമ്പർ സഹിതം) മാർക്ക് ലിസ്റ്റിന്റെ പകർപ്പും വില്ലേജ് ഓഫിസർ നൽകിയ വരുമാന സർട്ടിഫിക്കറ്റും റേഷൻ കാർഡിന്റെ പകർപ്പും ഉൾപ്പെടെ 1) എ.കെ. ബാലൻ, ചെയർമാൻ, കുവൈത്ത് കല ട്രസ്റ്റ്, എ.കെ.ജി. സെന്റർ, തിരുവനന്തപുരം. 2) സുദർശനൻ കളത്തിൽ, സെക്രട്ടറി, കുവൈത്ത് കല ട്രസ്റ്റ്, അന്ധകാരനഴി (പോസ്റ്റ്), ചേർത്തല ആലപ്പുഴ ജില്ല, പിൻ 688531, Email [email protected]. എന്നിവയിൽ ഏതെങ്കിലും ഒരു വിലാസത്തിൽ ജൂലൈ 20ന് മുമ്പ് ലഭിക്കുന്ന വിധത്തിൽ അയക്കണം.

