കുവൈത്ത്: കെഫാക് മത്സരങ്ങൾ പുരോഗമിക്കുന്നു
text_fieldsകെഫാക് ഫുട്ബാളിൽ മെറിറ്റ് അൽശബാബ്-സി.എഫ്.സി സാൽമിയ മത്സരത്തിൽനിന്ന്
കുവൈത്ത് സിറ്റി: കെ ഫാക് ഇന്നൊവേറ്റീവ് മാസ്റ്റേഴ്സ് - സോക്കർ ലീഗ് സീസൺ 23-24 മത്സരങ്ങൾ പുരോഗമിക്കുന്നു. ഈ ആഴ്ച നടന്ന ഗ്രൂപ് എ യിലെ സോക്കർ ലീഗ് മത്സരങ്ങളിൽ മെറിറ്റ് അൽശബാബ് എഫ്.സി, ഇന്നൊവേറ്റീവ് എഫ്.സി, ബ്ലാസ്റ്റേഴ്സ് എഫ്.സി ടീമുകൾ വിജയിച്ചു. മാക് കുവൈത്ത് -ചാമ്പ്യൻസ് എഫ്.സി മത്സരം സമനിലയിൽ അവസാനിച്ചു.
മാസ്റ്റേഴ്സ് ലീഗിൽ ബ്ലാസ്റ്റേഴ്സ് കുവൈത്ത്,സി.എഫ്.സി സാൽമിയ, ബിഗ്ബോയ്സ് എഫ്.സി ടീമുകൾ വിജയിച്ചു. യങ് ഷൂട്ടേർസ്-റൗദ എഫ്.സി, സെഗുറോ കേരളാ ചാലഞ്ചർസ് -കുവൈത്ത് കേരളാ സ്റ്റാർസ്, സ്പാർക്സ് എഫ്.സി- സിൽവർ സ്റ്റാർസ് എഫ്.സി മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.
മത്സരങ്ങളിലെ മോസ്റ്റ് വാല്യൂബിൾ കളിക്കാരായി മാസ്റ്റേഴ്സ് ലീഗിൽ മുഹമ്മദ് ഇർശാദുൽ (ബ്ലാസ്റ്റേഴ്സ് കുവൈത്ത്), ഹാറൂൺ (യങ് ഷൂട്ടേർസ്), സുമേഷ് (സെഗുറോ കേരളാ ചലഞ്ചേഴ്സ്), ശഹീദ് (സി.എഫ്.സി സാൽമിയ), നഫീൽ (സ്പാർക്സ് എഫ്.സി), ഹാശിം (ബിഗ്ബോയ്സ് എഫ്.സി) എന്നിവരെ തെരഞ്ഞെടുത്തു. സോക്കർ ലീഗിൽ റാഷിദ് (മെറിറ്റ് അൽശബാബ് എഫ്.സി), സിസിൽ (ചാമ്പ്യൻസ് എഫ്.സി), ആന്റണി (ഇന്നോവേറ്റിവ് എഫ്.സി), അഭിരാം (ബ്ലാസ്റ്റേഴ്സ് കുവൈത്ത്) എന്നിവരെയും തെരഞ്ഞെടുത്തു . അടുത്ത ആഴ്ചകളിലെ മത്സരങ്ങൾ പബ്ലിക് അതോറിറ്റിയുടെ സബാഹിയ ഗ്രൗണ്ടിൽ നടക്കും.

