കുവൈത്ത് കേരള ഇസ്ലാഹി സെൻറർ കാമ്പയിൻ
text_fieldsകുഞ്ഞിമുഹമ്മദ് മദനിയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ ‘വിശ്വാസം, സംസ്കരണം, സമാധാനം’ എന്ന പ്രമേയത്തിൽ ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ സംഘടിപ്പിക്കുന്ന സമ്മർ കാമ്പയിൻ ഉദ്ഘാടനം വെള്ളിയാഴ്ച.റിഗയ് ഔഖാഫ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം ഏഴിന് ആരംഭിക്കുന്ന സമ്മേളനത്തിൽ വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ സംസ്ഥാന ഉപാധ്യക്ഷൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ മുഖ്യ പ്രഭാഷണം നടത്തും.
കെ.സി. മുഹമ്മദ് നജീബ് കാമ്പയിൻ പ്രമേയ വിശദീകരണം നിർവഹിക്കും. പരിപാടിയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും.കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യമുണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.

