കെ.ഐ.സി ഫഹാഹീൽ മേഖല പ്രഭാഷണം
text_fieldsകെ.ഐ.സി ഫഹാഹീൽ മേഖല കമ്മിറ്റി പരിപാടിയിൽ ഡോ. സാലിം ഫൈസി കുളത്തൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: 'മതം, മധുരമാണ്' എന്ന പ്രമേയത്തിൽ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) ഫഹാഹീൽ മേഖല കമ്മിറ്റി ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു. ഡോ.സാലിം ഫൈസി കുളത്തൂർ പ്രമേയ പ്രഭാഷണം നിർവഹിച്ചു. മംഗഫ് നജാത്ത് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മേഖല പ്രസിഡന്റ് അബ്ദുറഹിമാൻ ഫൈസി അധ്യക്ഷത വഹിച്ചു.
കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി ഉദ്ഘാടനം ചെയ്തു. കെ.ഐ.സി കേന്ദ്ര വൈസ് പ്രസിഡന്റ് മുസ്തഫ ദാരിമി പ്രാർഥന നിർവഹിച്ചു. കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി, കേന്ദ്ര ജനറൽ സെക്രട്ടറി ആബിദ് ഫൈസി, മെഡ് എക്സ് ചെയർമാൻ മുഹമ്മദലി എന്നിവർ ആശംസകൾ നേർന്നു. മേഖല ജനറൽ സെക്രട്ടറി റഷീദ് മസ്താൻ സ്വാഗതവും ട്രഷറർ സമീർ പാണ്ടിക്കാട് നന്ദിയും പറഞ്ഞു.

