കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ അനുസ്മരണ സംഗമം
text_fieldsകുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ അനുസ്മരണ സംഗമത്തിൽ ചെയർമാൻ ശംസുദ്ദീൻ ഫൈസി അനുസ്മരണ പ്രഭാഷണം നടത്തുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിലിന്റെ നേതൃത്വത്തിൽ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, ഹൈദരലി ശിഹാബ് തങ്ങൾ, പി.പി. മുഹമ്മദ് ഫൈസി അനുസ്മരണ സംഗമവും ദിക്ർ മജ്ലിസും സംഘടിപ്പിച്ചു.
അബ്ബാസിയ കെ.ഐ.സി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വൈസ് പ്രസിഡന്റ് മുസ്ത്വഫ ദാരിമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷതവഹിച്ചു. ചെയർമാൻ ശംസുദ്ദീൻ ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി.
സമസ്ത നൂറാം വാർഷിക മഹാ സമ്മേളനത്തിനു ആശംസകളറിയിക്കുന്ന പോസ്റ്റർ ചടങ്ങിൽ പ്രകാശനം ചെയ്തു. കേന്ദ്ര നേതാക്കളായ മുഹമ്മദലി പുതുപ്പറമ്പ്, ഇസ്മായിൽ ഹുദവി, അബ്ദുൽ ലത്തീഫ് എടയൂർ തുടങ്ങിയവർ സംബന്ധിച്ചു. മേഖല, യൂനജറ്റ് നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി. ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ നാസർ കോഡൂർ സ്വാഗതവും ട്രഷറർ ഇ.എസ്. അബ്ദുറഹ്മാൻ ഹാജി നന്ദിയും പറഞ്ഞു.

