കുവൈത്ത് കെ.എം.സി.സി കലണ്ടർ പ്രകാശനം
text_fieldsകുവൈത്ത് കെ.എം.സി.സി കലണ്ടർ ഐ.എസ്.എം വൈസ് പ്രസിഡന്റ് മുസ്തഫ തൻവീർ, ഗുരു പ്രസാദിന് നൽകി പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി 2023 വർഷത്തേക്കുള്ള കലണ്ടർ ഐ.എസ്.എം വൈസ് പ്രസിഡന്റ് മുസ്തഫ തൻവീർ, ഗുരു പ്രസാദിന് നൽകി പ്രകാശനം ചെയ്തു.
കുവൈത്ത് കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ഓഫിസിൽ നടന്ന ചടങ്ങ് ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പണ്ഡിതനും പ്രഭാഷകനുമായ കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി മുഖ്യപ്രഭാഷണം നിർവഹിച്ചു.
വൈസ് പ്രസിഡന്റുമാരായ എൻ.കെ. ഖാലിദ് ഹാജി, ശഹീദ് പാട്ടില്ലത്ത്, സെക്രട്ടറി ടി.ടി. ഷംസു, മെഡിക്കൽ വിങ് ജനറൽ കൺവീനർ ഡോ. അബ്ദുൽ ഹമീദ് പൂളക്കൽ എന്നിവർ ആശംസകളർപ്പിച്ചു. വിവിധ മണ്ഡലം ജില്ല നേതാക്കൾ സന്നിഹിതരായിരുന്നു. ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും സെക്രട്ടറി എൻജിനീയർ മുഷ്താഖ് നന്ദിയും പറഞ്ഞു.

