കുവൈത്ത് പുൽപ്പറ്റ കൂട്ടായ്മ ഈദ് സംഗമം
text_fieldsകുവൈത്ത് പുൽപ്പറ്റ കൂട്ടായ്മ അംഗങ്ങൾ ഈദ് സംഗമത്തിൽ
കുവൈത്ത് സിറ്റി: കുവൈത്ത് പുൽപ്പറ്റ കൂട്ടായ്മയുടെ ഈദ് സംഗമം കബ്ദ്-ഹിജിനിൽ നടന്നു. സംഗമം അംഗങ്ങളുടെ സ്നേഹത്തോടെയുള്ള ഒത്തുചേരലായി. വർഷങ്ങളായി നേരിൽ കാണാനാകാത്ത നാട്ടുകാരെയും സുഹൃത്തുക്കളെയും കാണാനും സൗഹൃദങ്ങൾ പുതുക്കാനുമുള്ള വേദിയായും സംഗമം മാറി. രക്ഷാധികാരി ടി.പി.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു.
വിവിധ കലാപരിപാടികളും ഒരുമിച്ചുള്ള ഭക്ഷണവും സ്നേഹ പങ്കുവെക്കലുകളും കൊണ്ട് ഒത്തുചേരൽ ഊഷ്മളമാക്കിയാണ് എല്ലാവരും പിരിഞ്ഞു പോയത്. ഒ.പി.റായീസ്, അഷ്റഫ്, ആഷിഖ്, റമീസ്, ജാസിം എന്നിവരുടെ ഗാനങ്ങൾ പരിപാടിയുടെ മാറ്റ്കൂട്ടി. ഷാക്കിർ, നിബ്രാസ്, മിഥിലാജ്, അബൂബക്കർ, അബ്ദുൽസത്താർ, ശാക്കിർ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി നിയാസ് പൂക്കൊളത്തൂർ സ്വാഗതവും, ട്രഷറർ അലി വെള്ളാരത്തൊടി നന്ദിയും പറഞ്ഞു.

