Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഡാനിലേക്ക്​ കുവൈത്ത്​ അഞ്ചാമത്​ സഹായ വിമാനമയച്ചു

text_fields
bookmark_border
സുഡാനിലേക്ക്​ കുവൈത്ത്​ അഞ്ചാമത്​ സഹായ വിമാനമയച്ചു
cancel
camera_alt

സുഡാനിലേക്ക്​ കുവൈത്ത്​ റെഡ്​ ക്രെസൻറ്​ സൊസൈറ്റിയുടെ സഹായ വസ്​തുക്കളുമായി വിമാനം പുറപ്പെടാനൊരുങ്ങുന്നു

കുവൈത്ത്​ സിറ്റി: പ്രളയംമൂലം ദുരിതം അനുഭവിക്കുന്ന സുഡാനിലേക്ക്​ കുവൈത്ത്​ റെഡ്​ ക്രെസൻറ്​ സൊസൈറ്റി അഞ്ചാമത്​ വിമാനം അയച്ചു. 40 ടൺ സഹായ വസ്​തുക്കളാണ്​ ഒാരോ വിമാനത്തിലും ഉണ്ടായിരുന്നത്​. സുഡാനീസ്​ ഫ്ലഡ്​ കമ്മിറ്റി മേധാവി മുഹ്​യിദ്ദീൻ സാലിം കുവൈത്തി​െൻറ ജീവകാരുണ്യപ്രവർത്തനത്തെ അഭിനന്ദിച്ചു.

ഭക്ഷണവും മറ്റ്​ അടിസ്ഥാന വസ്​തുക്കളുമാണ്​ കൊടുത്തയച്ചതെന്ന്​ കുവൈത്ത്​ റെഡ്​ ക്രെസൻറ്​ സൊസൈറ്റി മേധാവി അബ്​ദുറഹ്​മാൻ അൽ ഒൗൻ പറഞ്ഞു. സുഡാനീസ്​ റെഡ്​ ക്രെസൻറ്​ സൊസൈറ്റി ഉപമേധാവി മുഹമ്മദ്​ അബ്​ദുൽ ഹുമൈദും കുവൈത്തി​െൻറ സഹായത്തിന്​ നന്ദി അറിയിച്ചു. പ്രളയത്തെ തുടർന്ന്​ സുഡാനിൽ മൂന്നുമാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്​. 130ലേറെ പേർ മരിക്കുകയും 45 പേർക്ക്​ ഗുരുതര പരിക്കേൽക്കുകയും ഒരുലക്ഷത്തോളം പേർക്ക്​ വീട്​ നഷ്​ടപ്പെടുകയും ചെയ്​തതായാണ്​ കണക്കുകൾ.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
Next Story