കുവൈത്ത് സ്പീഡ് ബോട്ട് ചാമ്പ്യൻഷിപ് സമാപിച്ചു
text_fieldsകുവൈത്ത് സീ സ്പോർട് ക്ലബിെൻറ ആഭിമുഖ്യത്തിൽ നടന്ന സ്പീഡ് ബോട്ട് ചാമ്പ്യൻഷിപ്
കുവൈത്ത് സിറ്റി: കുവൈത്ത് സീ സ്പോർട് ക്ലബിെൻറ ആഭിമുഖ്യത്തിൽ നടന്ന സ്പീഡ് ബോട്ട് ചാമ്പ്യൻഷിപ് സമാപിച്ചു. ഖാലിദ് അയാദ, യൂസുഫ് അയാദ ടീം പ്രോ ക്ലാസ് 28 അടി വിഭാഗത്തിൽ ഒന്നാമതെത്തി. മുഹമ്മദ് തുർക്കി, അഹ്മദ് അൽ നബ്ഹാൻ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. അദ്നാൻ അൽ ഖല്ലാഫ്, ഈസ അൽ ഖല്ലാഫ് ടീം മൂന്നാം സ്ഥാനം സ്വന്തമാക്കി. 23 അടി വിഭാഗത്തിൽ അഹ്മദ് അൽ ഫസാം, മഷാഷി അൽ മുർരി ടീം വിജയിച്ചപ്പോൾ മുസ്തഫ ദശ്തി, മുഹമ്മദ് അൽ ദശ്തി ടീം രണ്ടാം സ്ഥാനവും ഖാലിദ് കറം, ഹുസൈൻ ബൂഷഹരി ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കുവൈത്തികൾക്ക് മാത്രമായിരുന്നു പങ്കെടുക്കാൻ അവസരമുണ്ടായിരുന്നത്. അന്താരാഷ്ട്ര മത്സരങ്ങൾക്ക് സ്വദേശി താരങ്ങളെ പ്രാപ്തരാക്കാനാണ് ടൂർണമെൻറ് നടത്തിയതെന്ന് സ്പീഡ് ബോട്ട് കമ്മിറ്റി തലവൻ അലി അൽ ശമ്മാരി പറഞ്ഞു.

