കുവൈത്തിന് സ്വന്തം ഒ.ടി.ടി പ്ലാറ്റ്ഫോം വരുന്നു
text_fieldsകുവൈത്ത് സിറ്റി: കല ആസ്വാദകർക്കായി കുവൈത്ത് പുതിയ ഒ.ടി.ടി പ്ലാറ്റ്ഫോമിന് രൂപം നൽകുന്നു. ഇതിനായുള്ള നിക്ഷേപ ബിഡ്ഡിങ് പ്രക്രിയക്ക് അന്തിമരൂപം നൽകിയതായി ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു. ഇതുവഴി സബ്സ്ക്രിപ്ഷനിലൂടെ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് ഉപയോഗിച്ച് ഒ.ടി.ടിയായി ടെലിവിഷൻ ചാനൽ പരിപാടികൾ സിനിമ എന്നിവ കാണാം.
സിനിമകൾ, സീരീസ്, ഡോക്യുമെന്ററികൾ എന്നിവയിലൂടെ കുവൈത്ത് സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനാകും ഒ.ടി.ടി പ്ലാറ്റ്ഫോം ശ്രദ്ധയെന്ന് മന്ത്രാലയ വക്താവ് അൻവർ മുറാദ് പറഞ്ഞു. ഒ.ടി.ടിയുടെ ലേലം ഉടൻ നടക്കുമെന്നും അറിയിച്ചു. കുവൈത്തിൽ മാധ്യമങ്ങൾ വികസിപ്പിക്കുന്നതിനുള്ള വിപുല പദ്ധതിയുടെ ഭാഗമാണ് പദ്ധതിയെന്ന് അവർ വ്യക്തമാക്കി.

