കുവൈത്ത് വയനാട് അസോസിയേഷൻ വിന്റർ പിക്നിക്
text_fieldsവയനാട് അസോസിയേഷൻ സംഘടിപ്പിച്ച വിന്റർ പിക്നിക്കിൽ പങ്കെടുത്തവർ
കുവൈത്ത് സിറ്റി: വയനാട് അസോസിയേഷൻ അംഗങ്ങൾക്കായി വിന്റർ പിക്നിക് സംഘടിപ്പിച്ചു. അംഗങ്ങളുടെ പങ്കാളിത്തവും കലാകായികമത്സരങ്ങളുംകൊണ്ട് പരിപാടി മികവുറ്റതായി.
ബ്ലെസ്സൻ സാമുവൽ, ജിജിൽ മാത്യു, അലക്സ് മാനന്തവാടി എന്നിവർ നേതൃത്വം നൽകി. കൺവീനർ മെനീഷ് മേപ്പാടി പരിപാടി നിയന്ത്രിച്ചു. പി.എം. നായർ, ഡോ. സാജു പി. ശശി എന്നിവർ അതിഥികളായിരുന്നു.
വയനാടൻ തമ്പാൻസ്, മലനാട്, വീരപഴശ്ശി, വയനാടൻ കൊമ്പൻ എന്നീ ഗ്രൂപ്പുകൾ തമ്മിലുള്ള വിവിധ മത്സരങ്ങളിൽ കൊമ്പൻ ഗ്രൂപ് ഓവറോൾ സമ്മാനം കരസ്ഥമാക്കി.
ജന. സെക്രട്ടറി ജിജിൽ മാത്യു, മുബാറക് കാമ്പ്രത്ത്, പ്രസീത സൽമിയ, സുകുമാരൻ ഫർവാനിയ, അജേഷ് സെബാസ്റ്റ്യൻ, ഷൈൻ ബാബു, മഞ്ജുഷ സിബി, ജോസ് പാപ്പച്ചൻ, അനിൽ ഇരുളം, മൻസൂർ അലി, ഷിജി ജോസഫ്, സുദീപ് മാനുവൽ, മിനി കൃഷ്ണ, സിബി എള്ളിൽ എന്നിവർ പ്രവർത്തനം ഏകോപിപ്പിച്ചു. മുൻ ഭാരവാഹികളായ ജോമോൻ ജോസ്, ജസ്റ്റിൻ ജോസ്, മാണി ചാക്കോ, ഷിബു സി. മാത്യു എന്നിവർ സംസാരിച്ചു.

