ഇന്നും നാളെയും തണുപ്പ് കൂടും
text_fieldsകുവൈത്ത് സിറ്റി: സൈബീരിയയിൽനിന്നു വീശുന്ന ശൈത്യക്കാറ്റിന്റെ ഫലമായി വെള്ളി, ശനി ദിവസങ്ങളിൽ രാജ്യത്ത് അന്തരീക്ഷ താപനില ഗണ്യമായി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി അറിയിച്ചു. മരുപ്രദേശങ്ങളിൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ താപനില കുറയും.
റെസിഡൻഷ്യൽ ഏരിയകളിൽ അന്തരീക്ഷ താപനില അഞ്ചു മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാരാന്ത്യത്തിൽ രാജ്യത്ത് മൂടൽമഞ്ഞ് രൂപപ്പെടുമെന്നും ഞായറാഴ്ച നേരിയതോതിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
രാജ്യത്ത് ഒരാഴ്ചയായി താപനില കുറവാണ്. കൂടിയ താപനില 20 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില അഞ്ചു ഡിഗ്രി സെൽഷ്യസുമാണ് ഈ ആഴ്ച അനുഭവപ്പെട്ടത്. നിലവിൽ കനത്ത തണുപ്പാണ്. താപനില വീണ്ടും കുറയുന്നതോടെ വെള്ളി, ശനി ദിവസങ്ങളിൽ കനത്ത തണുപ്പായിരിക്കുമെന്നാണ് സൂചന.

