Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗസ്സയിലേക്ക് കുവൈത്ത് സഹായമെത്തിക്കും
text_fieldsbookmark_border
കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണംമൂലം ദുരിതജീവിതം നയിക്കുന്ന ഗസ്സക്ക് സഹായം എത്തിക്കുമെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) അറിയിച്ചു.
മെഡിക്കൽ സഹായവും മറ്റു വസ്തുക്കളും അടങ്ങുന്നതായിരിക്കും സഹായം. ഫലസ്തീൻ, ഈജിപ്ത് എന്നിവയുടെ റെഡ് ക്രസന്റ് സൊസൈറ്റികളുമായി ഇക്കാര്യത്തിൽ സഹകരിക്കുമെന്നും കെ.ആർ.സി.എസ് മാധ്യമവിഭാഗം മേധാവി ഖാലീദ് അൽ സെയ്ത് അറിയിച്ചു.
യുദ്ധം, പ്രകൃതിദുരന്തം എന്നിവ അഭിമുഖീകരിക്കുന്നവർക്ക് കൂടെ കുവൈത്ത് എന്നും നിലയുറപ്പിച്ചതായും കെ.ആർ.സി.എസ് ഭാരവാഹികൾ പറഞ്ഞു. ഗസ്സയിലേക്ക് നേരത്തെയും കുവൈത്ത് സഹായങ്ങൾ എത്തിച്ചിരുന്നു.
Next Story

