ജാഗ്രത പുലർത്തി കുവൈത്തിലെ കേന്ദ്രം
text_fieldsനാഷനൽ ഗാർഡ് ഡെപ്യൂട്ടി ചീഫ് ശൈഖ് ഫൈസൽ നവാഫ് അൽ അഹ്മദ് അൽ ജാബിർ
അസ്സബാഹ് ശൈഖ് സാലിം അൽ അലി കേന്ദ്രത്തിൽ
കുവൈത്ത് സിറ്റി: റേഡിയോ ആക്ടീവ്, കെമിക്കൽ വസ്തുക്കളുടെ ചോർച്ച നിരീക്ഷിക്കുന്നതിൽ ശൈഖ് സാലിം അൽ അലി കേന്ദ്രം പൂർണ ജാഗ്രതയും ഉത്തരവാദിത്തവും നിറവേറ്റുന്നുണ്ടെന്ന് നാഷനൽ ഗാർഡ് (കെ.എൻ.ജി) ഡെപ്യൂട്ടി ചീഫ് ശൈഖ് ഫൈസൽ നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് വ്യക്തമാക്കി.
റേഡിയോ ആക്ടീവ്, കെമിക്കൽ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ച കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ ഡെപ്യൂട്ടി ചീഫ് പരിശോധിച്ചു. രാജ്യത്തെ എല്ലാതരത്തിലുള്ള ആക്രമണത്തിൽ നിന്നും സംരക്ഷിക്കുന്നതിന് കെ.എൻ.ജിയെ ജാഗ്രതയോടെ നിലനിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

