കുവൈത്ത്- ഫ്രഞ്ച് നാവികസേനകളുടെ സംയുക്ത സൈനികാഭ്യാസം സമാപിച്ചു
text_fieldsകുവൈത്ത്- ഫ്രഞ്ച് നാവികസേനകളുടെ സംയുക്ത സൈനികാഭ്യാസത്തിൽ നിന്ന്
കുവൈത്ത് സിറ്റി: കുവൈത്ത്- ഫ്രഞ്ച് നാവികസേനകളുടെ സംയുക്ത സൈനികാഭ്യാസം സമാപിച്ചു.
‘അറബ് ബ്രീസ്-2025’ എന്ന പേരിൽ ഏപ്രിൽ 20 നാണ് സംയുക്ത സൈനികാഭ്യാസം ആരംഭിച്ചത്. സൈനികരുടെ പരിശീലനം നവീകരിക്കുക, ഇരുവിഭാഗങ്ങളും തമ്മിൽ വൈദഗ്ധ്യവും പ്രവർത്തന ആശയങ്ങളും പങ്കിടുക, സമുദ്ര സർവേയിലും കുഴിബോംബ് നീക്കം ചെയ്യലിലും സഹകരണം വർധിപ്പിക്കുക എന്നിവയാണ് സൈനികാഭ്യാസങ്ങൾ വഴി ലക്ഷ്യംവെച്ചതെന്ന് കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു.
കുവൈത്ത് നാവികസേനയുടെ വിവിധ രാജ്യങ്ങളുടെ നാവികസേനയുമായുള്ള സംയുക്ത പരിശീലനത്തിന്റെ ഭാഗമായാണ് ഫ്രഞ്ച് നാവികസേന കുവൈത്തിലെത്തിയത്.

