ഈജിപ്തിന് കുവൈത്തിന്റെ ആശംസ
text_fieldsകുവൈത്ത് സിറ്റി: വിപ്ലവ വാർഷിക ദിനത്തിൽ ഈജിപ്തിന് കുവൈത്തിന്റെ ആശംസ. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവർ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസിക്ക് ആശംസ സന്ദേശം അയച്ചു.
പ്രസിഡന്റ് അൽസീസിക്ക് നല്ല ആരോഗ്യവും ഈജിപ്തിനും ജനങ്ങൾക്കും എല്ലാ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെ എന്നും അമീർ ആശംസ സന്ദേശത്തിൽ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢമായ ബന്ധവും കൂടുതൽ വളർച്ചക്കും വികാസത്തിനും ഇടയാക്കട്ടെ എന്നും അമീർ ചൂണ്ടികാട്ടി.
കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിക്കും രാജ്യത്തിനും ആശംസ സന്ദേശം അയച്ചു. വിപ്ലവ വാർഷികത്തിൽ കുവൈത്ത് ദേശീയ അസംബ്ലി സ്പീക്കർ അഹമദ് അൽസദൂനും ഈജിപ്തിനെ അഭിനന്ദിച്ചു.

