‘ബസേലിയോ 2023-24’ ലോഗോ പ്രകാശനം
text_fieldsബസേലിയോ 2023-24ന്റെ ലോഗോ പ്രകാശനം ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: മാർ ബസേലിയോസ് മൂവ്മെന്റിന്റെ സുവർണ ജൂബിലി ആഘോഷം ‘ബസേലിയോ 2023-24’ന്റെ ലോഗോ പ്രകാശനം മലങ്കര സഭയുടെ ബാംഗ്ലൂർ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത നിർവഹിച്ചു.
കുവൈത്ത് മഹാ ഇടവക വികാരിയും മാർ ബസേലിയോസ് മൂവ്മെന്റിന്റെ പ്രസിഡന്റുമായ ഫാ. ലിജു കെ. പൊന്നച്ചൻ, ഫാ. ഡോ. ബിജു പാറയ്ക്കൽ, ഇടവക ട്രസ്റ്റി സാബു ഏലിയാസ്, സെക്രട്ടറി ഐസക് വർഗീസ്, മാർ ബസേലിയോസ് മൂവ്മെന്റ് വൈസ് പ്രസിഡന്റും മലങ്കര സഭ മാനേജിങ് കമ്മിറ്റിയംഗവുമായ തോമസ് കുരുവിള, സെക്രട്ടറി ജൂബിൻ ഉമ്മൻ, ട്രഷറർ ജോയി ജോർജ് മുള്ളന്താനം, സുവർണ ജൂബിലി ജനറൽ കൺവീനർ ജെറി ജോൺ കോശി, പബ്ലിസിറ്റി കൺവീനർ തോമസ് മാത്യു എന്നിവർ സംബന്ധിച്ചു.
1974ൽ സ്ഥാപിതമായ മാർ ബസേലിയോസ് മൂവ്മെന്റ്, ജാതി-മത-വർഗ-വർണ വ്യത്യാസമില്ലാത്ത സാമൂഹിക സേവനവുമായി അമ്പതാം വാർഷികത്തിന്റെ നിറവിലേക്ക് പ്രവേശിക്കുകയാണ്.

