അനുശോചനം അറിയിച്ച് എം.എ.യൂസുഫലി
text_fieldsകുവൈത്ത് മുൻ അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസുഫലി അനുശോചനം അറിയിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് മുൻ അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണത്തിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ.യൂസുഫലി അനുശോചനം അറിയിച്ചു.
അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, മറ്റു രാജകുടുംബാംഗങ്ങൾ എന്നിവരെ യൂസുഫലി ബയാൻ കൊട്ടാരത്തിലെത്തി അനുശോചനം അറിയിച്ചു.
കുവൈത്തിനെയും കുവൈത്ത് ജനതയെയും കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കാൻ പുതിയ അമീർ ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് സാധിക്കട്ടെയെന്നും യൂസുഫലി ആശംസിച്ചു. ലുലു കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസും അനുഗമിച്ചു.

