മാക് ലേഡീസ് വിങ്, മാകിഡ്സ് ഭാരവാഹികൾ
text_fieldsഅനു അഭിലാഷ് ,സിമിയ ബിജു, ഷൈല മാർട്ടിൻ, ദീത്യ സുദീപ്, സൗരവ് വാസുദേവ്, ഷെസ്സ ഫർഹിൻ
കുവൈത്ത് സിറ്റി: മലപ്പുറം ജില്ല അസോസിയേഷൻ കുവൈത്ത് (മാക്) പോഷക ഘടകങ്ങളായ ലേഡീസ് വിങിനും മാകിഡ്സിനും പുതിയ നേതൃത്വം. ലേഡീസ് വിങ് ഭാരവാഹികളായി അനു അഭിലാഷ് (ചെയർ പേഴ്സൺ), സിമിയ ബിജു (സെക്ര), ഷൈല മാർട്ടിൻ (ട്രഷ),സ്റ്റെഫി സുദീപ് , സീനത്ത് മുസ്തഫ (വൈ.ചെയർ), ജിഷ ജിഗ്ഗു , ജംഷിയ അഫ്സൽ (ജോ.സെക്ര), ആഷ്ന വൈശാഖ് (ജോ.ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
കുട്ടികളുടെ കൂട്ടായ്മയായ മാകിഡ്സ് ഭാരവാഹികളായി ദീത്യ സുദീപ് (ചെയർപേഴ്സൺ), സൗരവ് വാസുദേവ് (സെക്ര), ഷെസ്സ ഫർഹിൻ ഷറഫുദ്ദീൻ (ട്രഷ) എന്നിവരെയും തിരഞ്ഞെടുത്തു.അബ്ബാസിയ ഹെവൻസ് ഹാളിൽ നടന്ന തിരഞ്ഞെടുപ്പ് സംഘടന രക്ഷാധികാരി വാസുദേവൻ മമ്പാട്, മുൻചെർപേഴ്സണും ലീഗൽ അഡ്വൈസറുമായ അഡ്വ. ജസീന ബഷീർ എന്നിവർ നിയന്ത്രിച്ചു. പുതുതായി നിലവിൽവന്ന കമ്മിറ്റിക്ക് പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീർ, ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ, ട്രഷറർ പ്രജിത്ത് മേനോൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ലേഡീസ് വിങ് ജോയന്റ് ട്രഷറർ ആഷ്ന വൈശാഖ് നന്ദി പറഞ്ഞു.

