ഫലസ്തീൻ ജനതക്ക് സഹായഹസ്തവുമായി മദ്റസ വിദ്യാർഥികൾ
text_fieldsഫഹാഹീൽ ഇസ്ലാഹി മദ്റസയിലെ വിദ്യാർഥികൾ തുക കൈമാറുന്നു
കുവൈത്ത് സിറ്റി: ഗസ്സയിലെ ദുരിതം അനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക് സഹായവുമായി മദ്റസ വിദ്യാർഥികൾ. കുവൈത്ത് കേരള ഇസ്ലാഹി സെന്റർ വിദ്യാഭ്യാസ വിഭാഗം നടത്തുന്ന ഫഹാഹീൽ ഇസ്ലാഹി മദ്റസയിലെ വിദ്യാർഥികളാണ് സഹായവുമായി രംഗത്തെത്തിയത്.
വിദ്യാർഥികൾ ശേഖരിച്ച തുക ഇസ്ലാഹി സെന്റർ കേന്ദ്ര സെക്രട്ടറി അനിലാൽ ആസാദിന് കൈമാറി. അധ്യാപകരായ സാജു ചെമ്നാട്, തൻവീർ ഫൈസൽ മാണിയൂർ, സഫിയ സനീറ, നജില നാഹില, ഷാനിബ എന്നിവർ പിന്തുണ നൽകി.
ഇസ്ലാഹി സെന്റർ കുവൈത്തിലെ പ്രമുഖ സാമൂഹിക സംഘടനയായ ജംഇയ്യത്ത് ഇഹ്യാതുറസ്സുമായി ചേർന്നാണ് ഫലസ്തീനിലേക്ക് സഹായം എത്തിക്കുന്നത്. വിദ്യാർഥികൾ നൽകിയ തുക ഇതിലേക്ക് കൈമാറും.

