മദ്റസ ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsഅബ്ദുൽ സലാം പെരുവള്ളൂർ, ഫൈസൽ ചാനേത്ത്, എ.ജി. മുഹമ്മദ്
കുവൈത്ത് സിറ്റി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ ഫഹാഹീൽ ദാറു തഅ്ലീമിൽ ഖുർആൻ മദ്റസക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു. ഭാരവാഹികൾ: അബ്ദുൽ സലാം പെരുവള്ളൂർ (പ്രസി.), ഫൈസൽ ചാനേത്ത് (ജന. സെക്ര.), എ.ജി. മുഹമ്മദ് (ട്രഷ.), ടി.വി. ഫൈസൽ, മുനീർ പെരുമുഖം, മുഷ്താഖ് നഹ (വൈ. പ്രസി.), ഇല്യാസ് ബാ ഹസൻ തങ്ങൾ, തസ്ലീം, നാസർ കാപ്പാട് (ജോ. സെക്ര.).
കെ.ഐ.സി മംഗഫ് ഓഫിസിൽ നടന്ന യോഗത്തിൽ അബ്ദുൽ സലാം പെരുവള്ളൂർ അധ്യക്ഷത വഹിച്ചു. കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി യോഗം ഉദ്ഘാടനം ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ശിഹാബ് മാസ്റ്റർ നീലഗിരി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ടി.വി. ഫൈസൽ സ്വാഗതവും ഫൈസൽ ചാനേത്ത് നന്ദിയും പറഞ്ഞു.

