മലപ്പുറം ജില്ല അസോസിയേഷൻ ഓണാഘോഷം
text_fieldsമലപ്പുറം ജില്ല അസോസിയേഷൻ ഓണാഘോഷം അഫ്സൽ ഖാൻ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ മാക് ഓണാഘോഷം ജലീബ് ഹെവൻ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.
മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് കൺട്രി ഹെഡ് അഫ്സൽ ഖാൻ ഉദ്ഘാടനം ചെയ്തു. സിമിയ ബിജു, വാസുദേവൻ മമ്പാട്, അനസ് തയ്യിൽ, മുസ്തഫ കാരി, മുസ്തഫ ഉണ്ണിയാലുക്കൽ, പ്രജിത് മേനോൻ എന്നിവർ സംസാരിച്ചു. നസീർ കാരംകുളങ്ങര സ്വാഗതവും ചെയർമാൻ സലിം നിലമ്പൂർ നന്ദിയും പറഞ്ഞു.
മാക് കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ, മാക് കിഡ്ഡിസിന്റെ നേതൃത്വത്തിൽ തിരുവാതിര കളി, ഒപ്പന എന്നിവയും അരങ്ങേറി. ഓണസദ്യയും ഒരുക്കിയിരുന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ അഷ്റഫ് ചൂരോട്ട്, സ്റ്റെഫി സുദീപ്, ഷറഫുദ്ദീൻ പുറക്കായിൽ, മാർട്ടിൻ ജോസഫ്, അജ്മൽ വേങ്ങര, റാഫി ആലിക്കൽ, ഷൈല മാർട്ടിൻ, അഡ്വ. ജസീന ബഷീർ എന്നിവർ പരിപാടി നിയന്ത്രിച്ചു.

