മലപ്പുറം ജില്ല അസോസിയേഷൻ പിക്നിക്
text_fieldsകുവൈത്ത് സിറ്റി: അംഗങ്ങളുടെ സൗഹൃദവും അടുപ്പവും ഊട്ടി ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മലപ്പുറം ജില്ല അസോസിയേഷൻ പിക്നിക് സംഘടിപ്പിച്ചു. ആന്തലൂസ് പാർക്കിൽ നടന്ന സംഗമത്തിൽ കുവൈത്തിലെ മലപ്പുറം ജില്ലയിൽ നിന്നുള്ള നിരവധിപേർ പങ്കെടുത്തു. പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി നസീർ കരംകുളങ്ങര സ്വാഗതം പറഞ്ഞു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ-കായിക വിനോദപരിപാടികൾ ശ്രദ്ധേയമായി. മുതിർന്നവരുടെ വടംവലി ആവേശകരമായി. കുട്ടികളുടെ മിഠായി പെറുക്കലിൽ നിരവധി കുട്ടികൾ പങ്കെടുത്തു.
പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ ജോൺ ദേവസ്യ, സലിം നിലമ്പൂർ എന്നിവർ മേൽനോട്ടം വഹിച്ചു.
രക്ഷാധികാരികളായ വാസുദേവൻ മമ്പാട്, അനസ് തയ്യിൽ, അഡ്വൈസറി ബോർഡ് അംഗങ്ങളായ മുഹമ്മദ് അഷ്റഫ്, നാസർ വളാഞ്ചേരി എന്നിവർ വിവിധ കായിക ഇനങ്ങളിൽ വിധികർത്താക്കളായി. പുതിയ വർഷത്തേക്കുള്ള മെമ്പർഷിപ് കാമ്പയിനും പിക്നികിൽ തുടക്കമായി. മെമ്പർഷിപ് കൺവീനർ അഭിലാഷ് കളരിക്കൽ, ബിജു ഭാസ്കർ, മാർട്ടിൻ ജോസഫ്, മുസ്തഫ ഉണ്ണിയാലുക്കൽ, അജ്മൽ വേങ്ങര, ഹാപ്പി അമൽ, സലീന റിയാസ്, അനു അഭിലാഷ്, സിമിയ ബിജു, ഇല്യാസ് പാഴൂർ, മുജീബ് വണ്ടൂർ, അഡ്വ. ജസീന ബഷീർ, അഷ്റഫ് ചെറൂട്, മുജീബ് കിഴക്കേത്തലക്കൽ, ബിജു ഭാസ്കർ, മാർട്ടിൻ ജോസഫ്, പ്രജിത് മേനോൻ എന്നിവർ നേതൃത്വം നൽകി. ട്രഷറർ ഹാപ്പി അമൽ നന്ദി രേഖപ്പെടുത്തി.

