മലർവാടി ബാലസംഘം : പ്രസംഗ മത്സര വിജയികൾ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇസ്ലാമിക് വിമൻ അസോസിയേഷൻ (ഐവ) കുവൈത്ത് മലർവാടി ബാലസംഘം കുട്ടികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സര വിജയികളെ പ്രഖ്യാപിച്ചു. എ വിഭാഗത്തിൽ മിർവത് സിയാസ്, അബാൻ യാസീൻ, ഹനീൻ മുഹമ്മദ് എന്നിവർ വിജയികളായി.
ബി വിഭാഗത്തിൽ മുറാദ് അൻവർ, ഫാത്തിമ ഫർഹ, ഫിസ അഷ്റഫ് എന്നിവരും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടി. രണ്ട് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് 'എന്റെ രാജ്യം'എന്ന വിഷയവും അഞ്ചുമുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് 'ഗാന്ധിജി സ്വപ്നംകണ്ട ഇന്ത്യ'എന്നതുമായിരുന്നു വിഷയം. പ്രസംഗത്തിന്റെ വിഡിയോ വാട്സ്ആപ് വഴി അയച്ചായിരുന്നു മത്സരം. ആമിർ ഐബക്, ശസമാഹ്, അഫ്താബ് അഷ്റഫ്, മുഹമ്മദ് ഫാദിൽ ജസീൽ, മൻഹ മുഹമ്മദ് ഷാഫി എന്നിവർ പ്രോത്സാഹന സമ്മാനത്തിനർഹരായി.

