കടയുടമക്കെതിരെ അതിക്രമം നടത്തിയയാൾ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: ഖുറൈനിൽ കടയുടമക്കെതിരെ അതിക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. അതിക്രമത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കടയുടമ ഔദ്യോഗികമായി പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തത്.
ഷോപ്പിന് മുന്നിൽ വെച്ച് ഉടമയെ അപമാനിക്കുന്നതും ശാരീരികമായി ആക്രമിക്കുന്നതും വിഡിയോയിലുണ്ടായിരുന്നു. വാണിജ്യ മന്ത്രാലയത്തിലെ വനിതാ ജീവനക്കാർ ഷോപ്പിൽ പരിശോധിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ കടയുടമയെ അധിക്ഷേപിച്ചതായും ശാരീരിക അതിക്രമം നടത്തിയതായുമാണ് പരാതിയിൽ പറയുന്നത്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുന്നതിനായി ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു.

