മന്നം ജയന്തി ആഘോഷം ഫ്ലെയർ പ്രകാശനം
text_fieldsനായർ സർവിസ് സൊസൈറ്റി കുവൈത്ത് മന്നം ജയന്തി ആഘോഷ ഫ്ലെയർ ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ ശ്രീനാഥ് ശ്രീകുമാർ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: നായർ സർവിസ് സൊസൈറ്റി കുവൈത്ത് മന്നം ജയന്തി ആഘോഷ പ്രചാരണാർഥം പുറത്തിറക്കുന്ന ഫ്ലെയർ പ്രകാശനം ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ ശ്രീനാഥ് ശ്രീകുമാർ നിർവഹിച്ചു. ലുലു എക്സ്ചേഞ്ച് ഹെഡ് ഓഫിസിൽ നടന്ന ചടങ്ങിൽ എൻ.എസ്.എസ്. കുവൈത്ത് പ്രസിഡന്റ് പ്രതാപ് ചന്ദ്രൻ, ജനറൽ സെക്രട്ടറി കാർത്തിക് നാരായണൻ, ട്രഷറർ അശോക് കുമാർ പിള്ള, പബ്ലിസിറ്റി കൺവീനർ രാജേഷ് കുമാർ, വൈസ് പ്രസിഡന്റ് സന്ദീപ് പിള്ള, വനിത സമാജം കൺവീനർ കീർത്തി സുമേഷ്, ലുലു എക്സ്ചേഞ്ച് ഓപറേഷൻ മാനേജർ ഷഫാസ് അഹ്മദ്, ഡിജിറ്റൽ മാർക്കറ്റിങ് മാനേജർ കാർവർണൻ വരവൂർ എന്നിവർ പങ്കെടുത്തു. ഫെബ്രുവരി 17നാണ് നായർ സർവിസ് സൊസൈറ്റി കുവൈത്ത് സംഘടിപ്പിക്കുന്ന മന്നം ജയന്തി ആഘോഷം.

