മർഹബൻ യാ റമദാൻ സംഗമം
text_fieldsഫർവാനിയ: കെ.ഐ.ജി ഫർവാനിയ ഏരിയയുടെ നേതൃത്വത്തിൽ പരിശുദ്ധ റമദാനിനെ സ്വാഗതം ചെയ്ത് ‘മർഹബൻ യാ റമദാൻ’ എന്ന പേരിൽ പഠനസംഗമം സംഘടിപ്പിച്ചു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ‘റമദാൻ നന്മയുടെ വസന്തം’ എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി മുൻ കോഴിക്കോട് ജില്ലാ പ്രസിഡൻറും ഇർഷാദിയ കോളജ് ഡയറക്ടറുമായ പി.സി. ബഷീറും ‘റമദാനും ഖുർആനും’ എന്ന വിഷയത്തിൽ കെ.ഐ.ജി വെസ്റ്റ് മേഖല എക്സിക്യൂട്ടിവ് മെംബർ സിദ്ദീഖ് ഹസനും ക്ലാസെടുത്തു.
അയ്മൻ അഫ്സലിെൻറ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ ഫർവാനിയ ഏരിയ പ്രസിഡൻറ് ടി.എം. ഹനീഫ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി റഫീഖ് പയ്യന്നൂർ സ്വാഗതവും കെ.പി. യൂനുസ് നന്ദിയും പറഞ്ഞു.
