എം.സി.എസ് കൊയിലാണ്ടി കുവൈത്ത് വാർഷിക ജനറൽ ബോഡി
text_fieldsഎം.സി.എസ് കൊയിലാണ്ടി കുവൈത്ത് വാർഷിക ജനറൽ ബോഡി യോഗത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: മുസ്ലിം ചാരിറ്റബിൾ സൊസൈറ്റി കൊയിലാണ്ടി കുവൈത്ത് (എം.സി.എസ്) വാർഷിക ജനറൽ ബോഡി യോഗം ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടന്നു. അഫ്ഫാൻ അബ്ദുൽ വാഹിദിന്റെ ഖിറാഅത്തോടെ തുടങ്ങിയ യോഗത്തിൽ ജനറൽ സെക്രട്ടറി നൗഫൽ സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് മുജീബ് അധ്യക്ഷത വഹിച്ചു. ബഷീർ ബാത്ത ഉദ്ഘാടനം ചെയ്തു. പ്രവർത്തന റിപ്പോർട്ട് നൗഫലും സാമ്പത്തിക റിപ്പോർട്ട് റമീസ് ബാത്തയും അവതരിപ്പിച്ചു. സകാത് സെൽ പ്രവർത്തനങ്ങൾ അബ്ദുൽ വാഹിദും റിലീഫ് സെൽ പ്രവർത്തനങ്ങൾ ബഷീറും വിശദീകരിച്ചു.
കൊയിലാണ്ടിയിലെ പൊതുസമ്മതനായിരുന്ന കെ. ഇബ്രാഹിം മാഷിന്റെ നിര്യാണത്തിൽ അനുശോചിച്ചു. ഹംസ മേപ്പാടകത്ത് അനുശോചന സന്ദേശം വായിച്ചു. 2023 കൂപ്പൺ അബ്ദുൽ കരീം അമേത്ത് ജാസ്സിം, സലാഹ്, ഹിദായത്ത് എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. ആത്തിഫ് മജീദ് നന്ദി പറഞ്ഞു.

