മെഡക്സ് സർവേ ടീം ഇന്ത്യൻ എംബസി സന്ദർശിച്ചു
text_fieldsമെഡക്സ് മെഡിക്കൽ ഗ്രൂപ് ആരോഗ്യ സർവേ ടീം ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ സന്ദർശിച്ചപ്പോൾ
കുവൈത്ത് സിറ്റി: മെഡക്സ് മെഡിക്കൽ ഗ്രൂ്പ് കോവിഡാനന്തര ആരോഗ്യ സർവേയുടെ ഭാഗമായി ഇന്ത്യൻ എംബസി സന്ദർശിച്ചു. ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് മുലുക, സെക്കൻഡ് സെക്രട്ടറി ദവീന്ദർ പഞ്ച് എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി.
സർവേയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ടീം ലീഡറും നഴ്സിങ് സൂപ്രണ്ടുമായ കെ.എം. അഖിഫ് ലാൽ വിശദീകരിച്ചു. മെഡക്സ് മെഡിക്കൽ ഗ്രൂപ് ജനറൽ മാനേജർ ഇംതിയാസ് അഹമ്മദ്, ഓപറേഷൻസ് ഹെഡ് ജുനൈസ് കോയമ്മ, പി.എ. ജിൻസ് അജു, ഇൻഷുറൻസ് മാനേജർ അജയ് കുമാർ വിശ്വനാഥൻ, മാർക്കറ്റിങ് മാനേജർ ലാമ ഇബ്രാഹിം തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

