ക്രസന്റ് സെന്റർ മെഡിക്കൽ ക്യാമ്പ്
text_fieldsമെഡിക്കൽ ക്യാമ്പുമായി സഹകരിച്ച മെഡക്സ് മെഡിക്കൽ ഗ്രൂപ്പിനുള്ള ഉപഹാരം ക്രസന്റ് സെന്റർ കുവൈത്ത് പ്രസിഡന്റ് ശരീഫ് ഒതുക്കുങ്ങൽ കൈമാറുന്നു
കുവൈത്ത് സിറ്റി: പത്താം വാർഷികാഘോഷ ഭാഗമായി ക്രസന്റ് സെന്റർ കുവൈത്ത് മെഡക്സ് മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഫഹാഹീൽ മെഡക്സ് മെഡിക്കൽ ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് ശരീഫ് ഒതുക്കുങ്ങലിന്റെ അധ്യക്ഷതയിൽ ഡയറക്ടർ ബോർഡ് അംഗം കോയ വളപ്പിൽ ഉദ്ഘാടനം ചെയ്തു.
മെഡക്സ് ഗ്രൂപ്പിനുള്ള ക്രസന്റ് സെന്റർ ഉപഹാരം പ്രസിഡന്റ് ശരീഫ് ഒതുക്കുങ്ങൽ മെഡക്സ് ഒക്യുപേഷനൽ ഡിപ്പാർട്മെന്റ് ഹെഡ് ജാബിറിന് കൈമാറി. ഡയറക്ടർ ബോർഡ് അംഗം ഷാഹുൽ ബേപ്പൂർ, ഐ.ടി വിങ് കൺവീനർ ഇല്യാസ് പാഴൂർ, കെ.കെ.പി. ഉമ്മർ കുട്ടി, മെഡക്സ് മെഡിക്കൽ ഗ്രൂപ് പ്രതിനിധികളായ ഷബീർ, ഷംനാസ്, മെഡിക്കൽ ഓഫിസർ ആഖിഫ് എന്നിവർ സംസാരിച്ചു. ക്രസന്റ് ഭാരവാഹികളും ഗ്രൂപ് ലീഡർമാരും നേതൃത്വം നൽകിയ മെഡിക്കൽ ക്യാമ്പിൽ ജനറൽ സെക്രട്ടറി ഷഫീഖ് വി.എ. സ്വാഗതവും എ.എം. ഫൈസൽ നന്ദിയും പറഞ്ഞു.

