ഖൈത്താൻ ഇംഗ്ലീഷ് മദ്റസ മെഡിക്കൽ ക്യാമ്പ്
text_fieldsഇംഗ്ലീഷ് മദ്റസ ഫോർ ഇസ്ലാമിക് സ്റ്റഡീസ് ഖൈത്താൻ ബ്രാഞ്ച് സിറ്റി ക്ലിനിക്കിന്റെ സഹകരണത്തോടെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്
കുവൈത്ത് സിറ്റി: ഇംഗ്ലീഷ് മദ്റസ ഫോർ ഇസ്ലാമിക് സ്റ്റഡീസ് ഖൈത്താൻ ബ്രാഞ്ച് സിറ്റി ക്ലിനിക്കിന്റെ സഹകരണത്തോടെ വിദ്യാർഥികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
പീഡിയാട്രിക് ഡോക്ടറുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കുള്ള മെഡിക്കൽ പരിശോധനയും പുറമെ കണ്ണ് പരിശോധനയും നടത്തി. ഡോക്ടർമാരായ സ്മിത ബാലൻ, ഡോ. അനിൽ കുമാർ എന്നിവർ വിദ്യാർഥികളെ പരിശോധിച്ചു.
മദ്റസ പ്രിൻസിപ്പൽ കെ.വി. ഫൈസൽ അധ്യക്ഷത വഹിച്ച യോഗം കെ.ഐ.ജി കേന്ദ്ര വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഡോ. അലിഫ് ഷുക്കൂർ ഉദ്ഘാടനം നിർവഹിച്ചു.
കെ.ഐ.ജി ഏരിയ പ്രസിഡന്റ് അനീസ് അബ്ദുസലാം, സിറ്റി ക്ലിനിക് പ്രതിനിധി ഫവാസ് എന്നിവർ സംസാരിച്ചു. അബ്ദുൽ റസാഖ് നദ്വി, റസീന, സി.പി. നൈസാം, ഹഫീസ് എന്നിവർ പങ്കെടുത്തു. മദ്റസ വിദ്യാർഥി ലുക്മാൻ ഖിറാഅത്ത് നടത്തി. അധ്യാപകൻ അബ്ദുൽ ഖാദർ നന്ദി പറഞ്ഞു.
അധ്യാപകരായ ഹാരിസ്, മുആസ്, നയീം, ഷമീന, അസ്മിന, മദ്റസ അഡ്മിൻ സാജിദ്, ഏരിയ എജുക്കേഷൻ കൺവീനർ അഫ്സൽ ഉസ്മാൻ എന്നിവർ മെഡിക്കൽ ക്യാമ്പ് നിയന്ത്രിച്ചു.

